സംസ്ഥാനത്ത് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ചൊവ്വാഴ്ചയോടെ തന്നെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് സാധ്യത. ബാറുകള്‍ക്ക് പുറമെ കള്ളുഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും.

ബാറുകള്‍ തുറന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തനം. ഇതിന് വേണ്ടി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. ഒരു ടേബിളില്‍ രണ്ടുപേരെ മാത്രമേ അനുവദിക്കു. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ടാവും. അകത്തിരുന്ന മദ്യം കഴിക്കാവുന്ന തരത്തില്‍ ബാറുകള്‍ തുറക്കുന്നതിനുള്ള അനുമതിയുടെ കാര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്.

ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും പുറമേ ക്ലബുകള്‍,എയര്‍പോര്‍ട്ടുകളിലെ കൗണ്ടറുകള്‍, കള്ള് ഷാപ്പുകള്‍ എ‌നിവയും തുറക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം കോവിഡിനു മുന്‍പുള്ള സമയക്രമത്തിലേക്കു മാറും. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്ബതു വരെയും പ്രവര്‍ത്തിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *