കൊറോണ ഭീതി: ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തടയുന്നു

കൊറോണ ഭീതി വീണ്ടും ശക്​തമായതോടെ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ തടഞ്ഞ്​ യൂറോപ്യന്‍ രാജ്യങ്ങള്‍. നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചു.

ഫ്രാന്‍സും ഇറ്റലിയും ജര്‍മ്മനിയും സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്​. കൊറോണ വൈറസി​െന്‍റ പുതിയ ആഘാതം തടയുന്നതിന്​ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിക്കാന്‍ ആലോചിക്കുന്നതായി ബിബിസി ഞായറാഴ്​ച റിപ്പോര്‍ട്ട് ചെയ്​തു.

ബെല്‍ജിയം യുകെയില്‍ നിന്നുള്ള ട്രെയിനുകളും നിര്‍ത്തി. യുകെയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള വിമാനങ്ങള്‍ നിരോധിക്കുന്നത് സംബന്ധിച്ച്‌ രാജ്യം ആലോചിക്കുന്നതായി ജര്‍മന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ എഎഫ്‌പിയോട് പറഞ്ഞു. കുറഞ്ഞത് 24 മണിക്കൂറെങ്കിലും നിരോധനം ഏര്‍പ്പെടുത്തുമെന്ന് ബെല്‍ജിയം പ്രധാനമന്ത്രി അലക്​സാണ്ടര്‍ ഡി ക്രൂ പറഞ്ഞു. ഇത് മുന്‍കരുതല്‍ നടപടിയാണെന്നും കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ പിന്നീട് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങള്‍ക്കും നിരോധനം ജനുവരി 1 വരെ പ്രാബല്യത്തില്‍ വരുമെന്ന് നെതര്‍ലാന്‍ഡ്‌സ് അറിയിച്ചു.

ഇംഗ്ലണ്ടിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ക്രിസ്​മസ് ലോക്​ഡൗണിലേക്ക് പ്രവേശിച്ചതിനാലാണ് പുതിയ നീക്കങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *