ബി ജെ പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല: അബ്‌ദുളളക്കുട്ടി

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബി ജെ പിക്ക് ആയിട്ടില്ലെന്ന് പാര്‍ട്ടി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്‌ദുളളക്കുട്ടി. ബി ജെ പി ജയിക്കുന്നിടത്ത് സി പി എം കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കിയത് തിരിച്ചടിയായെന്നും അദ്ദേഹം പ്രതികരിച്ചു.

ബി ജെ പിയെ രണ്ട് മുന്നണികളും മുഖ്യശത്രുവായാണ് കാണുകയാണ്. ഏതെങ്കിലും ഒരു സ്ഥലത്ത് ബി ജെ പി ജയിക്കുന്നത് കണ്ടാല്‍ കൈപ്പത്തിക്ക് വോട്ട് ചെയ്യാന്‍ യാതൊരു മടിയുമില്ലെന്നാണ് സി പി എം പറഞ്ഞത്. പാര്‍ട്ടിക്ക് പോരായ്‌മകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടുമെന്നും അബ്‌ദുളളക്കുട്ടി വ്യക്തമാക്കി.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി ജെ പിക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകും. നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ല. ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ഇനി ലക്ഷദ്വീപ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അബ്‌ദുളളക്കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *