വിവാഹ വാഗ്​ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാല്‍സംഗമല്ലെന്ന്​ ഡല്‍ഹി ​ഹൈകോടതി

ന്യൂഡല്‍ഹി: വിവാഹ വാഗ്​ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാല്‍സംഗമല്ലെന്ന്​ ഡല്‍ഹി ഹൈകോടതി. ദീര്‍ഘകാലം പരസ്​പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട്​ പിന്നീട്​ ബലാല്‍സംഗ പരാതി നല്‍കുന്നത്​ അംഗീകരിക്കാനാവില്ലെന്ന്​ ഡല്‍ഹി ഹൈകോടതി നിരീക്ഷിച്ചു.

വിവാഹ വാഗ്​ദാനം നല്‍കി മാസങ്ങളോളം ഒരുമിച്ച്‌​ കഴിയുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്​തയാള്‍ മറ്റൊരാളെ വിവാഹം ചെയ്​തതിനെതിരെയാണ്​ ഡല്‍ഹി സ്വദേശി ഹരജി നല്‍കിയത്​.

മാസങ്ങളോളം ഒരുമിച്ച്‌​ താമസിച്ചവര്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് വേര്‍പിരിയു​േമ്ബാള്‍​ ബലാല്‍സംഗ കുറ്റം ചുമത്തുന്ന പ്രവണത വ്യാപകമാവുകയാണ്​. ഇത്തരം കേസുകളില്‍ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാവുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *