കോ​ണ്‍​ഗ്ര​സ് താ​ഴേ ത​ട്ടി​ലി​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്ക​ണമെന്ന് മു​നീ​ര്‍

കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് താ​ഴേ ത​ട്ടി​ലി​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് എം.​കെ. മു​നീ​ര്‍. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു പി​ന്നാ​ലെ​യാ​ണ് വി​മ​ര്‍​ശ​ന​വു​മാ​യി അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

ഇപ്പോള്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ ജീവന്‍ പോയിട്ടാകും ചര്‍ച്ച ചെയ്യുക. കേരള കോണ്‍ഗ്രസ്‌ ജോസ് വിഭാഗം മുന്നണി വിട്ടത് ക്ഷീണമായോ എന്നതും പരിശോധിക്കണമെന്ന് മുനീര്‍ പറഞ്ഞു. 2015-മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ള്‍ 2020-ല്‍ ​യു​ഡി​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും യു​ഡി​എ​ഫ് നേ​ട്ട​മു​ണ്ടാ​ക്കി. എ​ന്നാ​ല്‍, ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ​ന്ന നി​ല​യി​ല്‍ കൂ​ടു​ത​ല്‍ സൂ​ക്ഷ്മ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണം. പോ​രാ​യ്മ​ക​ള്‍ വി​ല​യി​രു​ത്ത​ണം. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ നി​ല​വി​ലി​ല്ലെ​ന്നും മു​നീ​ര്‍ പ​റ​ഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസ് ഗൗരവമായി പരിശോധിക്കണമെന്ന് ഇന്നലെ പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തെരഞ്ഞെടുപ്പിന്‍റെ തലേന്ന് വരെ ചര്‍ച്ചയായത് തിരിച്ചടിയായെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ കോട്ടകള്‍ നിലനിര്‍ത്താനായെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *