ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ ഇഡിക്ക് നല്‍കിയ മൊഴി ആവര്‍ത്തിച്ച്‌ സ്വപ്ന

തിരുവനന്തപുരം : കൊഫെപോസ ചുമത്തപ്പെട്ട് ജയിലില്‍ കഴിയവെ സ്വര്‍ണക്കടത്ത് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ കേരള പൊലീസിന് നല്‍കിയ മൊഴിയിലും വനിത പൊലീസുകാരിയുടെ പങ്ക് വ്യക്തമാക്കി സ്വപ്ന.

ഇതേ സംഭവത്തില്‍ കസ്റ്റംസിനും ഇഡിക്കും നല്‍കിയ മൊഴിയിലും സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥരാണ് ശബ്ദ സന്ദേശം ചോര്‍ത്തിയതിന് പിന്നിലെന്ന് സ്വപ്ന മൊഴി നല്‍കിയിരുന്നു. ഒപ്പമുണ്ടായിരുന്ന വനിത പൊലീസുകാരി തന്നോട് പറഞ്ഞ കാര്യങ്ങളാണ് ഫോണിലൂടെ മറുതലയ്ക്കലുള്ള ആളിനോട് പറഞ്ഞത്. ഇ

താരാണെന്ന് തനിക്ക് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. അതേസമയം തന്നെ നിര്‍ബന്ധിച്ചാണ് ഇക്കാര്യങ്ങള്‍ പറയിച്ചതെന്ന് ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. ഡിവൈ.എസ്.പി ബിജിമോന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. അട്ടക്കുളങ്ങര ജയിലിലെത്തിയാണ് സ്വപ്നയുടെ മൊഴിയെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *