കോണ്‍ഗ്രസ് പരസ്യമായി കാലുവാരി: പി.ജെ ജോസഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിന് എതിരെ കടുത്ത വിമര്‍ശനവുമായി പി ജെ ജോസഫ് രംഗത്ത്. തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരി. മാത്രമല്ല, വിമത സ്ഥാനാര്‍ത്ഥികളെ മുന്‍നിര്‍ത്തി തങ്ങളെ തോല്‍പ്പിച്ചെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് മേധാവിത്വം നല്‍കി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ യു ഡി എഫിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കാത്തതിന് കാരണം കോണ്‍ഗ്രസ് തന്നെയാണെന്നും പി ജെ ജോസഫ് ആരോപിച്ചു.ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം എല്‍ ഡി എഫിന് നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *