മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ; ആഹ്ളാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണം

കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച്‌ മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഏതാനും സ്റ്റേഷന്‍ പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. നാളെ മുതല്‍ 22 വരെയാണ് മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ.

കോഴിക്കോടിന്റെ വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാദാപുരം, വടകര, പേരാമ്ബ്ര, വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് ആറ് മുതല്‍ മറ്റന്നാള്‍ വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ.

കോഴിക്കോട് ജില്ലയില്‍ വടകര, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്ബ്ര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മറ്റന്നാള്‍ വൈകിട്ട് ആറുമണി വരെയാണ് നിരോധനാജ്ഞ. കാസര്‍കോട് ജില്ലയില്‍ ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര, നീലേശ്വരം, മേല്‍പറമ്ബ്, വിദ്യാനഗര്‍, കാസര്‍കോട്, കുമ്ബള, മഞ്ചേശ്വരം എന്നീ പത്ത് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ.

Leave a Reply

Your email address will not be published. Required fields are marked *