ഇലക്ടറല്‍ കോളേജിലും ജയം; ജോ ബൈഡനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ ഇലക്ടറല്‍ കോളേജ് ഔദ്യോഗികമായി തിരഞ്ഞെടുത്തു.

വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഇലക്ടറല്‍ കോളേജിലെ ജോ ബൈഡന്റെ വിജയം. 306 വോട്ടുകള്‍ ആണ് ജോ ബൈഡന് ലഭിച്ചത്. കഴിഞ്ഞ മാസമാണ് അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്. പോപ്പുലര്‍ വോട്ടുകളിലും ജോ ബൈഡന്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച്‌ തോല്‍വി സമ്മതിക്കാതെ ഇരിക്കുകയാണ് നിലവിലെ പ്രസിഡണ്ടായ ഡൊണാള്‍ഡ് ട്രംപ്.

Leave a Reply

Your email address will not be published. Required fields are marked *