പാചകവാതക വില വീണ്ടും കൂടി
ന്യൂഡല്‍ഹി: പാചക വാതകത്തിന്റെ വില വീണ്ടും കൂടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. സിലിണ്ടറുകളുടെ പുതിയ വില 701 രൂപയായി.
വാണിജ്യ ആവശ്യങ്ങള്‍ക്കായി വില്‍ക്കുന്ന സിലിണ്ടറുകളുടെ വില കൂടിയിട്ടുണ്ട്. ഇത്തരത്തിലുള്ള സിലിണ്ടറുകള്‍ക്ക് 27 രൂപ കൂടി 1319 രൂപയായി. ഇന്ന് മുതലാണ് പുതുക്കിയ വില നിലവില്‍ വരുന്നത്. ഈ മാസമിത് രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഡിസംബര്‍ രണ്ടിനാണ് മുന്‍പ് വില കൂടിയത്.