ജെ.പ നദ്ദക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പ നദ്ദക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ നദ്ദ തന്നെയാണ് ഇക്കാര്യം അറിയിച്ചത്

‘ലക്ഷണങ്ങൾ കാണിച്ചതോടെ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു, സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ നിരീക്ഷണത്തിൽ പോകണമം’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച ജെ.പി നദ്ദ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. എന്നാല്‍ അവിടെ കൂടിയ പ്രതിഷേധക്കാര്‍ ദേശീയ അദ്ധ്യക്ഷന്‍റെ വാഹനത്തിന് നേരെ കല്ലേറും കരിങ്കൊടി പ്രയോഗവും നടത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *