കര്‍ഷകര്‍ നാളെ അതിര്‍ത്തികളില്‍ നിരാഹരമിരിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി സമരം കടുപ്പിക്കുകയാണു സംയുക്ത സമരസമിതി. കര്‍ഷക സംഘടനാ നേതാക്കള്‍ നാളെ നിരാഹാര സമരം അനുഷ്ഠിക്കും.

ഇതു കൂടാതെ നാളെ കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. രാജ്യത്തെ മുഴുവന്‍ തൊഴിലാളികളോടും പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍, നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതിയാകാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അഞ്ച് പ്രാവശ്യം കര്‍ഷകരും കേന്ദ്രവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയെ ലക്ഷ്യമാക്കി നടത്തുന്ന മാര്‍ച്ച്‌ തടയാന്‍ സര്‍വസന്നാഹവുമൊരുക്കിയാണ് പൊലീസ് രംഗത്തുള്ളത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തി മേഖല പൂര്‍ണമായും ബാരിക്കേഡുകള്‍ നിരത്തി അടച്ചിരിക്കുകയാണ്. പൊലീസിനൊപ്പം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.

നൂറുകണക്കിന് കര്‍ഷകരാണ് ട്രാക്ടര്‍ റാലിയില്‍ അണിനിരക്കുന്നത്. കൂടുതല്‍ കര്‍ഷകരോട് പ്രക്ഷോഭത്തില്‍ അണിചേരാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *