കിം കി ഡുക് അന്തരിച്ചു

റിഗ: വിഖ്യാത കൊറിയന്‍ സംവിധായകന്‍ കിം കി ഡൂക്ക് അന്തരിച്ചു. കോവിഡ് ബാധിച്ചാണ് മരണം. ലാറ്റ്‌വിയയില്‍ വച്ചാണ് അന്ത്യം. 59 വയസായിരുന്നു. സമ്മര്‍ വിന്റര്‍ ഫാള്‍ സ്പ്രിങ്ങ്’ അടക്കം ലോകോത്തര സിനിമകള്‍ ഒരുക്കിയ പ്രതിഭയുടെ മരണത്തില്‍ ചലച്ചിത്രപ്രേമികള്‍ ആകെ ഞെട്ടലിലാണ്.

ബാള്‍ട്ടിക് രാജ്യമായ ലാറ്റ് വിയയില്‍ വസ്തു വാങ്ങാന്‍ വേണ്ടി റസിഡന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയതായിരുന്നു അദ്ദേഹം. വംബര്‍ 20 നാണ് അദ്ദേഹം ലാറ്റ്‌വിയയില്‍ എത്തിയത്. റിഗയ്ക്ക് അടുത്ത് ജുമാലയിലെ കടലോര വിശ്രമകേന്ദ്രത്തിലാണ് അദ്ദേഹം വീട് വാങ്ങാന്‍ എത്തിയത്. നേരത്തെ നിശ്ചയിച്ച്‌ ഉറപ്പിച്ച കൂടിക്കാഴ്ചകള്‍ക്ക് എത്താതിരുന്നതോടെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ അന്വേഷിച്ച്‌ചെല്ലുകയായിരുന്നു. ലാറ്റ് വിയയിലെ കര്‍ശനമായ സ്വകാര്യതാ നിയമങ്ങള്‍ തിരച്ചിലിന് തടസ്സമായി. പിന്നീട് അദ്ദേഹത്തെ ആശുപത്രികളിലും മറ്റും തിരഞ്ഞു. വെള്ളയാഴ്ച അര്‍ദ്ധരാത്രിയോടെ അദ്ദേഹം ഒരുആശുപത്രിയില്‍ കോവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണമടയുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍.

കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് ശേഷം നവംബര്‍ 20 നാണ് അദ്ദേഹം ലാത്വിയയില്‍ എത്തുന്നത്. 1960 ഡിസംബര്‍ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്‌സങ് പ്രവിശ്യയിലെ ബോംഗ്വയിലാണ് കിം കി ഡുക് ജനിച്ചത്. 1995-ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയത് അദ്ദേഹത്തിന് വഴിത്തിരിവായി.

2004-ല്‍ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി- സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ത്രീ-അയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും.ഹ്യൂമന്‍,സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍… ആന്‍ഡ് സ്പ്രിങ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.

2013ല്‍ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യാതിഥിയായിരുന്നു. കേരളത്തിലെ ചലച്ചിത്രമേളകളില്‍ കിം കിഡൂക്കിന്റെ സിനിമകള്‍ കാണാന്‍ വന്‍തിരക്കായിരുന്നു. ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു മലയാളികള്‍ക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *