കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ബയോടെക്കിന്റെയും അപേക്ഷകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തളളിയത്‌. ഇന്ന് ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിന്റെതാണ് തീരുമാനം.

കോവിഡ് വാക്‌സിന്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച്‌ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയിരുന്നുവാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണം എന്നാണ് ആവശ്യം. ഫൈസര്‍ വാക്‌സീന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. നിലവില്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തിയ വാക്‌സിനുകള്‍ക്കാണ് സാധാരണ അനുമതി നല്‍കാറുള്ളത്. നേരത്തെ, യുകെയ്ക്കു പിന്നാലെ ബഹ്‌റൈനിലും കോവിഡ് വാക്‌സീന് അടിയന്തര അനുമതിനല്‍കിയിരുന്നു.

യുഎസിലും ഫൈസര്‍, മേഡേണ എന്നീ വാക്‌സീനുകളുടെ അടിയന്തര അനുമതി ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ രണ്ടുവാക്‌സീന് അടിയന്തിര അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് എയിംസ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *