സിപിഎമ്മിന്റേത് തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കൽ: ചെന്നിത്തല

തിരുവനന്തപുരം : യുഡിഎഫ്-ബിജെപി ബാന്ധവമെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് സിപിഎമ്മിന്റേതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി വോട്ടു കച്ചവടം നടത്തുന്നത് സിപിഎമ്മാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നും പറയാത്തത് ലാവ്‌ലിന്‍ കേസില്‍ സഹായിക്കുന്നതിനാലാണെന്നും ചെന്നിത്തല ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *