അനധികൃതമായി നിര്‍മ്മിച്ച സ്വിമ്മിംഗ് പൂള്‍ തകര്‍ന്ന് അയല്‍വാസിക്ക് വന്‍ നാശനഷ്ടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി നിര്‍മ്മിച്ച സ്വിമ്മിംഗ് പൂള്‍ തകര്‍ന്ന് അയല്‍വാസിയുടെ മതിലും വീടും തകര്‍ന്നു. നെയ്യാറ്റിന്‍കരയില്‍ സന്തോഷ് കുമാര്‍ നിര്‍മ്മിച്ച സ്വിമ്മിംഗ് പൂളാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. നാലു മാസം മുമ്ബാണ് സന്തോഷ് സ്വിമ്മിംഗ് പൂളിന്‍റെ നി‍ര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ പൂളിന്റെ നിര്‍മ്മാണം അതിയന്നൂര്‍ പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അയല്‍വാസിയായ ഗോപാലകൃഷ്ണന്‍റെ വീടും മതിലും തകര്‍ന്നു. ഗോപാലകൃഷ്ണന്‍റെ വീട്ടില്‍ നിന്നും 35 മീറ്റര്‍ ഉയരത്തിലാണ് സന്തോഷ് സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിച്ചത്. ഇന്നലെ വൈകുന്നേരം പൂളില്‍ വെള്ളം നിറച്ചപ്പോഴാണ് തകര്‍ന്നത്. വെള്ളവും കോണ്‍ക്രീറ്റ് കഷ്ണങ്ങളും ശക്തമായി വന്നിടിച്ചാണ് ഗോപാലകൃഷ്ണന്‍റെ മതിലും അടക്കളയുടെ ഒരു ഭാഗവും തകര്‍ന്നത്. വലിയ സ്ഫോടന ശബദം കേട്ട് വീട്ടില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടുകയായിരുന്നു. അനധികൃത നിര്‍മ്മാണത്തെ കുറിച്ച്‌ പഞ്ചായത്തിനും പൊലീസിനും നേരത്തെ പരാതികള്‍ നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സന്തോഷിനെതിരേ കെസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *