ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് കോടതി നീട്ടി;ആശുപത്രിയില്‍ തുടരും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയുടെ റിമാന്റ് കാലാവധി കോടതി നീട്ടി.14 ദിവസം കൂടിയാണ് മൂവാറ്റു പുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് കാലാവധി നീട്ടിയത്.

അര്‍ബുദ രോഗബാധിതനായ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഈ ആശുപത്രിയില്‍ തന്നെ ഇബ്രാംഹിംകുഞ്ഞ് റിമാന്റില്‍ തുടരും.ഇന്ന് റിമാന്റ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് റിമാന്റ് വീണ്ടും 14 ദിവസം കൂടി തുടരണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.തുടര്‍ന്ന് റിപോര്‍ട് പരിഗണിച്ച കോടതി ഇബ്രാഹിംകുഞ്ഞിന്റെ റിമാന്റ് ഈ മാസം 16 വരെ നീട്ടുകയായിരുന്നു.ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യവും വിജിലന്‍സ് കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *