ആന്ധ്ര മുഖ്യമന്ത്രിയെ നീക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : അമരാവതി ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച ആന്ധ്ര മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി.

ജസ്റ്റിസ് എന്‍വി രമണക്കെതിരെയാണ് ജഗന്‍ മോഹന്‍ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നത്. ജഗനെതിരെ രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ജഗന്റെ ആരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഒരു ഹര്‍ജിയിലെ ആവശ്യം. ജഗനെ ആന്ധ്ര മുഖ്യമന്ത്രി പദവിയില്‍ നിന്ന് നീക്കണമെന്നായിരുന്നു മറ്റൊരു ഹര്‍ജിയിലെ ആവശ്യം. ഇവ സുപ്രീംകോടതി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *