കര്‍ഷക സമരം: ശാഹീന്‍ ബാഗ്​ ദാദി പൊലീസ്​ കസ്​റ്റഡിയില്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം സന്ദര്‍ശിക്കാനെത്തിയ ശാഹീന്‍ ബാഗ്​ ദാദി എന്നറിയപ്പെടുന്ന ബില്‍കീസ്​ ബാനുവിനെ ഡല്‍ഹി പൊലീസ്​ കസ്​റ്റഡിയില്‍. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍ വെച്ചാണ്​ ദാദിയെ കസ്​റ്റഡിയിലെടുത്തത്​.

20ഓളം പൊലീസുകാര്‍ ചേര്‍ന്നാണ് 82കാരിയായ​ ദാദിയെ തടഞ്ഞതെന്ന്​ ‘ദി വയര്‍’ റിപ്പോര്‍ട്ട്​ ചെയ്​തു. ”ഞങ്ങള്‍ കര്‍ഷകരുടെ പെണ്‍മക്കളാണ്​. ഞങള്‍ ശബ്​ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം”- ദാദി നേരത്തേ പ്രതികരിച്ചിരുന്നു.

സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച ബില്‍കീസ്​ ബാനു ടൈം മാഗസി​െന്‍റ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബി.ബി.സിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *