ബിജു രമേശിന് പ്രതിപക്ഷ നേതാവിന്‍റെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: ബിജു രമേശിന് പ്രതിപക്ഷനേതാവിന്‍റെ വക്കീല്‍ നോട്ടീസ്. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ബിജുരമേശ് പ്രസ്‌താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. പ്രതിപക്ഷനേതാവിന് വേണ്ടി മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ അഡ്വക്കേറ്റ് അസഫലിയാണ് നോട്ടീസയച്ചത്.

ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ബിജുരമേശ് നല്‍കിയ സ്‌റ്റേറ്റ്‌മെന്‍റിനോടൊപ്പം ഹാജരാക്കിയ സിഡിയില്‍ ചെന്നിത്തലക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ബിജുരമേശ് സമര്‍പ്പിച്ച സിഡി വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രസ്താവനകളും അപകീര്‍ത്തികരമാണ്. ഈ പ്രസ്താവന പൂര്‍ണമായും പിന്‍വലിച്ച്‌ മാപ്പു പറയണമെന്നും ചെന്നിത്തല നോട്ടീസില്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *