ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം പ്രതിദിനം 2000 ആക്കി വ​ര്‍​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ തീ​രു​മാ​നം. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ആ​യി​ര​ത്തി​ല്‍​നി​ന്ന് 2000 ആ​ക്കി ഉ​യ​ര്‍​ത്താ​നാ​ണ് തീ​രു​മാ​നം. നാളെ മുതല്‍ ബുക്കിങ് ആരംഭിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ എണ്ണം 3000 ആയും വര്‍ധിപ്പിച്ചു. നേരത്തെ ഇത് 2000 ആയിരുന്നു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താനും വനംവകുപ്പ് അനുമതി നല്‍കി. മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന കണക്കിലെടുത്താണ് അനുമതി.

Leave a Reply

Your email address will not be published. Required fields are marked *