പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ പാ​ര്‍​ട്ടി​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി: എ. ​വി​ജ​യ​രാ​ഘ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ പാ​ര്‍​ട്ടി​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന എ. ​വി​ജ​യ​രാ​ഘ​വ​ന്‍. ജാ​ഗ്ര​ത​ക്കു​റ​വ് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് നി​യ​മ ഭേ​ദ​ഗ​തി പി​ന്‍​വ​ലി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​തു​വാ​യ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. ആ​ര്‍​ക്ക്, ഏ​ത് വ്യ​ക്തി​ക്കെ​ന്ന​ല്ല പൊ​തു​വാ​യ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രാ​ണ് സ​ര്‍​ക്കാ​രി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കേ​ന്ദ്ര നേ​തൃ​ത്വം കൂ​ടി ഉ​ള്‍​ക്കൊ​ള്ളു​ന്ന​താ​ണ് പാ​ര്‍​ട്ടി.

പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യു​ടെ ല​ക്ഷ്യം ന​ല്ല​താ​യി​രു​ന്നു. എ​ന്നാ​ല്‍ നി​യ​മം ത​യാ​റാ​ക്കി​യ​പ്പോ​ള്‍ പി​ഴ​വ് വ​ന്നു. ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ത്ത​തി​നാ​ല്‍ ഇ​നി ഇ​തു​സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *