ദേ​ശീ​യ തൊ​ഴി​ലാ​ളി പ​ണി​മു​ട​ക്ക്​ ഇന്ന്​ അ​ര്‍​ധ​രാ​ത്രി മു​ത​ല്‍

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​റി​െന്‍റ തൊ​ഴി​ല്‍​വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചും ക​ര്‍​ഷ​ക ​​പ്ര​ക്ഷോ​ഭ​ത്തി​ന്​ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചും സം​യു​ക്ത ട്രേ​ഡ്​ യൂ​നി​യ​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ 24 മ​ണി​ക്കൂ​ര്‍ ദേ​ശീ​യ പ​ണി​മു​ട​ക്ക്​ ബു​ധ​നാ​ഴ്​​ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ആ​രം​ഭി​ക്കും.

സ​മ​ര​ത്തി​െന്‍റ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യെ​ന്നും അ​വ​ശ്യ​സേ​വ​ന മേ​ഖ​ല​യി​ലൊ​ഴി​കെ തൊ​ഴി​ലാ​ളി​ക​ളും ക​ര്‍ഷ​ക​രും പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും ചൊ​വ്വാ​ഴ്​​ച ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​യു​ക്ത ട്രേ​ഡ് യൂ​നി​യ​ന്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ഐ.​എ​ന്‍.​ടി.​യു.​സി, എ.​ഐ.​ടി.​യു.​സി, സി.​ഐ.​ടി.​യു, എ​ച്ച്‌.​എം.​എ​സ്​ തു​ട​ങ്ങി പ​ത്ത്​ സം​ഘ​ട​ന​ക​ളാ​ണ്​ സ​മ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

പ​​ണി​​മു​​ട​​ക്ക്‌ സം​​സ്ഥാ​​ന​​ത്ത്‌ പൂ​​ര്‍​​ണ​​മാ​​കും. യു.​​ജി.​​സി പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്ക്‌ ത​​ട​​സ്സ​​മു​​ണ്ടാ​​വി​​ല്ല. ഐ​​ക്യ​​ദാ​​ര്‍​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച്‌ ക​​ര്‍​​ഷ​​ക​​രും ക​​ര്‍​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും ഗ്രാ​​മീ​​ണ ഹ​​ര്‍​​ത്താ​​ലി​​ന്‌ ആ​​ഹ്വാ​​നം ചെ​യ്​​തി​ട്ടു​ണ്ട്​. മോ​​ട്ടോ​​ര്‍ തൊ​​ഴി​​ലാ​​ളി​​ക​​ളും വ്യാ​​പാ​​ര മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളും പ​​ണി​​മു​​ട​​ക്കും.

ക​​ട​​ക​​മ്ബോ​​ള​​ങ്ങ​​ള്‍ അ​​ട​​ഞ്ഞ്​ മോ​​ട്ടോ​​ര്‍ വാ​​ഹ​​ന ഗ​​താ​​ഗ​​തം പൂ​​ര്‍​​ണ​​മാ​​യി സ്‌​​തം​​ഭി​​ക്കും. സ്വ​​കാ​​ര്യ വാ​​ഹ​​ന​​ങ്ങ​​ള്‍ പ​​ണി​​മു​​ട​​ക്കി​​നോ​​ട്‌ സ​​ഹ​​ക​​രി​​ക്ക​​ണ​മെ​ന്ന്​ സ​മ​ര​സ​മി​തി അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. ആ​​ശു​​പ​​ത്രി​​ക​​ള്‍, പ​​ത്ര-​​മാ​​ധ്യ​​മ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, പാ​​ല്‍ വി​​ത​​ര​​ണം, ടൂ​​റി​​സം മേ​​ഖ​​ല എ​​ന്നി​​വ​​യെ പ​​ണി​​മു​​ട​​ക്കി​​ല്‍​​നി​​ന്ന്‌ ഒ​​ഴി​​വാ​​ക്കി‌.

Leave a Reply

Your email address will not be published. Required fields are marked *