ഡി.കെ. ശിവകുമാറിന് സി.ബി.ഐ സമന്‍സ്; 25ന് ഹാജരാകും

ബംഗളൂരു: വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിന് സി.ബി.ഐ സമന്‍സ് അ‍യച്ചു. സമന്‍സ് ലഭിച്ച വിവരം ശിവകുമാര്‍ സ്ഥിരീകരിച്ചു. 25ന് ശിവകുമാര്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്ബാകെ ഹാജരാകും.

കഴിഞ്ഞ 19നാണ് സമന്‍സ് ലഭിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു. 23ന് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍, അസംബ്ലി മണ്ഡലങ്ങളില്‍ പര്യടനത്തിലായതിനാല്‍ ആ ദിവസം ഹാജരാകാന്‍ കഴിയില്ലെന്നും 25ന് ഹാജരാകാമെന്ന് അറിയിക്കുകയുമായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അനധികൃത പണമിടപാട് കേസില്‍ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഒക്ടോബര്‍ 23നാണ് ജാമ്യം അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *