ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചെറുകിട വ്യവസായങ്ങള്‍ക്കുള്ള സഹായപദ്ധതി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഈ നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒമ്പതാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേത്ത് ഉയര്‍ന്നു. 2019 ല്‍ അത് ആദ്യ മൂന്ന് സ്ഥാനങ്ങളിലേക്ക് ഉയരുമെന്ന് കരുതുന്നതായും ജെയ്റ്റ്‌ലി പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനുള്ള നിയമക്കുരുക്കുകളും നയപരമായ കാലതാമസവും അഴിമതിയും നിക്ഷേപകരെ നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക സ്ഥിരത കൈവരിച്ചുവെന്നും ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പത്ത് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *