സ്വപ്‌നയുടെ ശബ്ദരേഖ സി.പി.എമ്മിന്റെ നാടകമെന്ന് വി മുരളീധരന്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ തിരക്കഥയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശബ്ദരേഖ പുറത്തുവിട്ടത് മുഖ്യമന്ത്രിയാണോ എന്ന് അന്വേഷിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വെച്ചുള്ളതല്ല. സ്വര്‍ണക്കടത്ത് നടത്തിയത് ആര്‍ക്കുവേണ്ടിയാണെന്നും ആരൊക്കെയാണെന്നും കണ്ടെത്തുകയാണ് ലക്ഷ്യം.

ഒളിവില്‍ കഴിയുമ്ബോഴും സ്വപ്നയുടെ ശബ്ദരേഖ വന്നിരുന്നു. അതിലും മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തന്നെ പ്രതിയാക്കിയതെന്നും സ്വപ്ന പറഞ്ഞിരുന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എങ്ങനെയാണ് ജയിലില്‍ ഉപയോഗിക്കാന്‍ കഴിയുന്നത്? ആരൊക്കെ സ്വപ്നയെ കണ്ടു? എഡിറ്റ് ചെയ്യാത്ത സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുമോ? എന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *