പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ​യ്ക്കെ​തി​രേ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

മൂ​വാ​റ്റു​പു​ഴ: അ​ഴി​മ​തി കേ​സി​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍​ഹ​യ്ക്കെ​തി​രേ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സിന്‍ഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നല്‍കിയെന്ന ഹര്‍ജിയിലാണ് വിധി. കൊച്ചിയിലെ സ്വകാര്യ കമ്ബനിയ്ക്ക് 3.5 കോടി രൂപ വായ്പ അനുവദിച്ചതിലാണ് ആരോപണം.

അഴിമതി കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി വീണ്ടും തള്ളുകയായിരുന്നു. വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ക്രി​മി​ന​ല്‍ ഗൂ‍​ഡാ​ലോ​ച​ന ക​ണ്ടെ​ത്തു​ന്ന​തി​ല്‍ വി​ജി​ല​ന്‍​സി​ന് വീ​ഴ്ച പ​റ്റി​യെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. തെളിവില്ലാത്തതിനാല്‍ രണ്ടാമതും കേസ് അവസാനിപ്പിക്കണമെന്ന് കാണിച്ച്‌ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *