50 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

മാള: 50 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് മാള എക്‌സൈസിന്റെ പിടിയിലായി. മാള പഞ്ചായത്ത് ബസ് സ്റ്റാന്റിനും സ്വകാര്യ ആശുപത്രിക്കുമടുത്തായി ഹാഷിഷ് ഓയിലുമായി നില്‍ക്കുമ്ബോഴാണ് ചാലക്കുടി കനകമല ശാന്തിനഗര്‍ കിഴക്കൂടന്‍ ജെറിന്‍ ( ദാസന്‍ 31) പിടിയിലായത്. മറ്റൊരാള്‍ക്ക് ഹാഷിഷ് ഓയില്‍ കൈമാറ്റം ചെയ്യാന്‍ നില്‍ക്കുന്നതിനിടയിലാണ് മാള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷും സംഘവും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഹാഷിഷ് ഓയില്‍ വില്‍പ്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണിയാള്‍. ഇതിന്റെ ഉറവിടത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തൃശ്ശൂര്‍ ഐ ബിയുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ ബി ടീമിനൊപ്പം നടത്തിയ റെയ്ഡില്‍ മാള റേഞ്ചിലെ ഇന്‍സ്‌പെക്ടര്‍ ടി ആര്‍ രാജേഷിനെക്കൂടാതെ പ്രിവന്റീവ് ഓഫിസര്‍മാരായ എസ് അജയന്‍ പിള്ള, എം കെ കൃഷ്ണന്‍, ജോഷി ചക്കാലക്കല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി കെ ചന്ദ്രന്‍, ഡ്രൈവര്‍ ജിനേഷ് തുടങ്ങിയവരുമുണ്ടായിരുന്നു. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed