തുഷാര്‍ വെള്ളാപ്പള്ളി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം

തിരുവനന്തപുരം: ബി.ഡി.ജെ.എസിലെ തര്‍ക്കത്തില്‍ തുഷാര്‍ വെള‌ളാപ്പള‌ളി വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ അംഗീകാരം. സുഭാഷ് വാസുവിന്റെ അവകാശവാദം തള‌ളി തെരഞ്ഞെടുപ്പ് കമീഷന്‍ തുഷാറിന്‍റെ നേതൃത്വത്തിലുള‌ള ഭാരവാഹി പട്ടികക്ക് അംഗീകാരം നല്‍കി.

സുഭാഷ് വാസുവിനെ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കുകയും സുഭാഷ് വാസു അംഗമായ മാവേലിക്കര യൂണിയന്‍ എസ്.എന്‍.ഡി.പി യോഗം ഭരണസമിതി പിരിച്ചുവിടുകയും ചെയ്‌തിരുന്നു. പിന്നീട് പരാതി തെരഞ്ഞെടുപ്പ് കമീഷന് മുന്നിലെത്തി. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റേ​യും വാ​ദം കേ​ട്ട ശേ​ഷം തു​ഷാ​ര്‍ വി​ഭാ​ഗ​ത്തി​ന് ക​മീ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു.

തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി പ്ര​സി​ഡ​ന്‍റും എ.​ജി. ത​ങ്ക​പ്പ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും രാ​ജേ​ഷ് നെ​ടു​മ​ങ്ങാ​ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഭ​ര​ണ​സ​മി​തി​ക്കാ​ണ് ക​മീ​ഷ​ന്‍ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. മുന്‍പ് ജനുവരി മാസത്തില്‍ കേന്ദ്ര പദവിയായ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സുഭാഷ് വാസു രാജിവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *