സ്വപ്‌നയെയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ജെയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെയും പി എസ് സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. കസ്റ്റംസിന്റെ ഹരജി പരിഗണിച്ചാണ് കോടതിയുടെ നടപടി.ഇരുവരുടെയും കസ്റ്റഡി കാലാവധി ഡിസംബര്‍ ഒന്നു വരെ കോടതി നീട്ടി.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനും കസ്റ്റംസ് ഒരുങ്ങുന്നുണ്ടെന്നാണ് വിവരം.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ശിവശങ്കറിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് കോടതി അനുമതിയോടെ ജയിലില്‍ എത്തി ചോദ്യം ചെയ്തിരുന്നു. ഏകദേശം രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വപ്‌ന സുരേഷിനെയും സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയാറെടുക്കുന്നത്.

സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും അറിയാമായിരുന്നുവെന്ന് നേരത്തെ സ്വപ്‌ന സുരേഷ് മൊഴി നല്‍കിയതായി ഇ ഡി കോടതിയില്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കസറ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.കസ്റ്റംസിന് ലഭിച്ചിരുന്നതിനിക്കേള്‍ പല നിര്‍ണായക വിവരങ്ങളും പ്രതികളില്‍ നിന്നും ഇ ഡി ക്കു ലഭിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് സ്വപ്‌നയെയും സരിത്തിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിക്കുകയും കോടതിയില്‍ അപേക്ഷ നല്‍കുകയും ചെയ്തത്.ഇതിനൊപ്പം ശിവശങ്കറിനെയും കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട് ഇതിനായി വീണ്ടും ഇവര്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *