ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

പട്ന: ബിഹാറില്‍ എന്‍.ഡി.എ സര്‍ക്കാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകും. എന്‍.ഡി.എ യോഗത്തിലാണ് തീരുമാനം. വകുപ്പ് വിഭജന ചര്‍ച്ചകള്‍ എന്‍.ഡി.എയില്‍ തുടരുകയാണ്. ആഭ്യന്തരവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളില്‍ ബി.ജെ.പി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ നാലാം തവണയും നിതീഷ് കുമാര്‍ ബിഹാര്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തിലെത്തുകയാണ്. പ്രധാന വകുപ്പുകള്‍ ജെ.ഡി.യുവിന് തന്നെ വേണമെന്ന ജെ.ഡി.യു അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദം നല്‍കിയതിനാല്‍ ജെ.ഡി.യുവിന് ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കാനാകില്ല. സഖ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള ബി.ജെ.പിയും ഇതിനായി നീക്കം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *