ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: പെരുമ്ബാവൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്തു.തമിഴ്‌നാട് തിരുവിടാമണി ഗണേശന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുഹൃത്തുക്കളായ തഞ്ചാവൂര്‍ കുംഭകോണം സ്വദേശികളായ രാജ (36), ഭരത് വീരസാമി (34) എന്നിവരെ പെരുമ്ബാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

പ്രതികളുടെ മണ്‍വെട്ടി ഗണേശന്‍ എടുത്തുപയോഗിച്ചതിന്റെ പേരിലുള്ള വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. പാലക്കാട്ടു താഴത്തുള്ള സ്വകാര്യ ആശുപത്രിക്കു സമീപം ഇവര്‍ ഒരുമിച്ച്‌ വാടയയ്ക്ക് താമസിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍മാരായ സി ജയകുമാര്‍, കെ എസ് സുരേഷ്‌കുമാര്‍,എസ്‌ഐമാരായ റിന്‍സ് എം തോമസ്, ശശി, സനിഷ്, എസ്‌സിപിഒമാരായ ജമാല്‍, ഷിബു, എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *