പെരുമ്ബാവൂര്‍ വെടിവെപ്പ് കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

എറണാകുളം: പെരുമ്ബാവൂര്‍ വെടിവെപ്പ് കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെച്ച നിസാര്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സഫീര്‍, നിതിന്‍രാജ്, അല്‍ത്താഫ്, ആഷിഖ് എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കൊപ്പം ഒരു പ്രതി കൂടി ഉണ്ടെന്നും, അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. തണ്ടേക്കാട് സ്വദേശി ആദിലിനാണ് രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പുലര്‍ച്ചെ വെടിയേറ്റത്.

നിസാറിന്‍റെ കൂടെ മുമ്ബ് ജോലി ചെയ്തിരുന്നയാളാണ് ആദില്‍. നിസാറും ആദിലും തമ്മില്‍ നേരത്തെയുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

ആഡംബര കാറില്‍ എത്തിയ നിസാറിന്‍റെ നേതൃത്വത്തിലുള്ള സംഘം മണ്ണു മാന്തി യന്ത്രത്തില്‍ ചാരി നിന്നിരുന്ന ആദിലിനെ ഇടിച്ച്‌ വീഴ്ത്താന്‍ ശ്രമിച്ചു. ഒഴിഞ്ഞു മാറിയ ഇയാളെ ആക്രമിച്ച്‌ വീഴ്ത്തിയ ശേഷമാണ് വെടിവച്ചത്. നെഞ്ചിന് പരുക്കേറ്റ ആദില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയല്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *