ജനാധിപത്യത്തില്‍ ഇത്രയും വിശ്വാസമുള്ള മറ്റൊരു രാജ്യം ലോകത്തില്ല: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച്‌ ബി.ജെ.പി. ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ തുടങ്ങിയവര്‍ സംബന്ധിച്ചു.

ജനാധിപത്യത്തില്‍ ഇത്രയും വിശ്വാസമുള്ള മറ്റൊരു രാജ്യം ലോകത്തില്ലെന്ന് മോദി പറഞ്ഞു. കാട്ടുഭരണം തള്ളിയ ജനങ്ങള്‍ വികസനത്തിന് വോട്ടുചെയ്തു. ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും ഒരേ ഒരു അജണ്ട മാത്രമാണുള്ളതെന്നും അതു വികസനമാണെന്നും മോദി പറഞ്ഞു.

മണിപ്പൂരിലും യു.പിയിലും ഗുജറാത്തിലും തെലങ്കാനയിലും ബി.ജെ.പി വലിയ വിജയം നേടി. രാജ്യത്ത് എല്ലായിടത്തും സാന്നിധ്യമുള്ള പാര്‍ട്ടിയായി ബി.ജെ.പി മാറിയെന്നും മോദി പറഞ്ഞു.

കൊവിഡിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും മോദി അവകാശപ്പെട്ടു. ജനതാ കര്‍ഫ്യു മുതല്‍ ഇങ്ങോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഫലമാണിതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *