55 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണം പിടികൂടി

കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴി  അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി . പുലര്‍ച്ചെ ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്ന തൃശൂര്‍ സ്വദേശി ടി സുധീബ് എന്ന യാത്രക്കാരനില്‍ നിന്നാണ് 55 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണം പിടികൂടിയത്.

ശരീരത്തില്‍ ഒളിപ്പിച്ച്‌ അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച ഒരു കിലോ നൂറു ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാണ് വിമാനതാവളത്തിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. പരിശോധനകള്‍ എല്ലാം പൂര്‍ത്തീകരിച്ച്‌ ഗ്രീന്‍ ചാനലില്‍ കൂടി പുറത്തേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം പിടികൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *