ഷെ​മീ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ആ​റ് ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍: റി​മാ​ന്‍റ് പ്ര​തി ഷെ​മീ​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ആ​റ് ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റി​ല്‍. അമ്ബിളിക്കല കൊവിഡ് സെന്‍ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിലെ പ്രതിയായ ഷെമീര്‍ മരിച്ച്‌ ഒരു മാസം പിന്നിടുമ്ബോഴാണ് കേസില്‍ ആറ് പേര്‍ അറസ്റ്റിലാകുന്നത്. നേരത്തെ പൊലീസ് അന്വേഷിച്ചിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ജി​ല്ലാ ജ​യി​ലി​ലെ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ അ​രു​ണ്‍, അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ വി​വേ​ക്, ര​മേ​ശ്, പ്ര​ദീ​പ്, ഡെ​പ്യൂ​ട്ടി പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ സു​ഭാ​ഷ്, അ​സി​സ്റ്റ​ന്‍റ് ജ​യി​ല്‍ സൂ​പ്ര​ണ്ട് രാ​ഹു​ല്‍ എ​ന്നി​വ​രെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷെമീര്‍ റിമാന്‍റിലായിരിക്കെ അമ്ബിളിക്കല കൊവിഡ് സെന്‍ററില്‍ ഇവരായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *