തെക്കന്‍ കുരിശുമലയില്‍ ജപമാല മാസാചരണ സമാപനം

വെള്ളറട: രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ പരിശുദ്ധ ജപമാല മാസാചരണത്തിന്റെ സമാപന ആഘോഷങ്ങള്‍ നടന്നു. രാവിലെ 6.00 മണിമുതല്‍ അഞ്ചില്‍ കൂടാത്ത അനേകം ചെറുസംഘങ്ങള്‍ നെറുകയിലേയ്ക്ക് ജപമാല പദയാത നടത്തി. കര്‍മ്മലമാതാമലയിലേക്കും ഒട്ടേറെ ഭക്തര്‍ ജപമാല  പ്രാര്‍ത്ഥനയ്ക്കായി എത്തി.

തീര്‍ത്ഥാടനകേന്ദ്രം കമ്മിറ്റിയംഗങ്ങള്‍ തീര്‍ത്ഥാടകര്‍ക്കായുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. വൈകുന്നേരം 5 മണിക്ക് സംഗമവേദിയില്‍ സമാപന ശുശ്രൂഷകള്‍ നടന്നു. ആഘോഷമായ സമാപന ദിവ്യബലിയ്ക്ക് കെ.ആര്‍.എല്‍.സി.സി. ലൈയിറ്റി കമ്മീഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

തീര്‍ത്ഥാടനകേന്ദ്രം ഡയറക്ടര്‍ മോണ്‍.ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ ആമുഖസന്ദേശം നല്‍കി. ആലുവകാര്‍മല്‍ സെമിനാരി പാഫസര്‍ ഡോ.ഗ്രിഗറി ആര്‍ബി മരിയന്‍ പ്രഭാഷണം നടത്തി. കോവിഡ്19 മാനദണ്ഡം അനുസരിച്ചാണ് ശുശ്രൂഷകള്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *