ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം, ശബരിമലയിലെ കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്താമെന്നും കോടതി വ്യക്തമാക്കി. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചു നിര്‍മാണം നടത്തണം. നിയമപരമായ കെട്ടിടങ്ങള്‍ക്ക് അറ്റകുറ്റപ്പണി നടത്താം.


ഇതിന് ഏതൊക്കെ കെട്ടിടങ്ങള്‍ നിയമപരമാണെന്ന് ആദ്യം കണ്ടെത്തണം. സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, കലക്ടര്‍ എന്നിവര്‍ക്കായിരിക്കും ഇതിന്റെ ചുമതലയെന്നും സുപ്രീംകോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *