ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി 4 ദിവസത്തേക്ക് കൂടി നീട്ടി

ബെംഗളൂരു: കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതിയുടേതാണ് നടപടി.

അതേസമയം ഇഡിയുടെ ജാമ്യാപേക്ഷയെ ബിനീഷിന്‍്റെ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു. ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്‍്റെ ആരോഗ്യനില വളരെ മോശമായതിനാല്‍ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇഡിയുടെ ശ്രമമെന്നും ബിനീഷിന്‍്റെ അഭിഭാഷകന്‍ പറഞ്ഞു. കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിന്‍്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസില്‍ കുടുക്കിയതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നേരത്തെ ബിനീഷിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഈ കാലാവധി ഇന്ന് തീരുന്നമുറയ്ക്കാണ് കസ്റ്റഡി കാലാവധി നീട്ടാനാവശ്യപ്പെട്ട് വീണ്ടും ഇ.ഡി അപേക്ഷ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *