“അഴിമതിക്കെതിരെ ഒരു വോട്ട്” യു ഡി എഫിന്റെ പ്രചാരണ മുദ്രാവാക്യമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം :  അഴിമതിക്കെതിരെ ഒരു വോട്ട് എന്നായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പ്രചാരണ മുദ്രാവാക്യമെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഘടകക്ഷികളുമായി മാത്രമേ സീറ്റ് ധാരണ ഉണ്ടാകൂവെന്നും മറ്റാരുമായും ധാരണയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ആരെങ്കിലും പിന്തുണക്കുകയോ, സഹായിക്കുകയോ ചെയ്യുന്നത് എങ്ങനെ തടയാന്‍ സാധിക്കില്ല.
ക്കി.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണ്. മതനിരപേക്ഷ തത്വങ്ങള്‍ മോദി സര്‍ക്കാര്‍ ലംഘിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങളിലെത്തിക്കും. തിരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ്നിര്‍ത്തും. യുവജനങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും പ്രതിനിധ്യം നല്‍കും. എന്നാല്‍, സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കില്ല. വിമതരെ പ്രോത്സാഹിപ്പിക്കില്ല.തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഉടന്‍ പുറത്തിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *