കോടിയേരി ഒഴിയേണ്ട; കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ സമരപ്രഖ്യാപനവുമായി സി.പി.എം

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം നടത്താന്‍ സിപി.എം തീരുമാനം. ഈ മാസം പതിനാറാം തീയതി സംസ്ഥാന വ്യാപകമായി സമരം നടത്താനാണ് പാര്‍ട്ടി തീരുമാനം. സമരത്തിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാകും.

പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരി ബാലകൃഷ്ണന്‍ ഒഴിയേണ്ടതില്ല എന്ന നിലപാടും സി.പി.എം കൈക്കൊണ്ടിട്ടുണ്ട്. വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിലാണ് കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ലെന്ന തീരുമാനം വന്നത്.

ലഹരി മരുന്ന് കേസില്‍ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ വിശദീരിച്ചു. താന്‍ കേസില്‍ ഇടപെടില്ലെന്നും പാര്‍ട്ടിയും ഇടപെടേണ്ടതില്ലെന്നാണ് കോടിയേരി പറഞ്ഞത്. കേസ് ബിനീഷിന്റെ കുടുംബം നോക്കട്ടെയെന്നും റെയ്ഡിനിടെ നടന്നത് മനുഷ്യാവാകാശ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *