ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് എൽ മുരുകൻ അറസ്റ്റില്‍

ചെന്നൈ: ബി.ജെ.പി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് എൽ മുരുകൻ ഉള്‍പ്പടെ നൂറോളം പ്രവർത്തകരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ വെട്രി വേൽ യാത്ര നടത്തിയതിനാണ് അറസ്റ്റ്. എച്ച് രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് അറസ്റ്റ്. യാത്രക്ക് അനുമതി നല്‍കുന്നത് സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് വഴിവെക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബി.ജെ.പി സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വെട്രിവേല്‍ യാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. യാത്ര നടത്തിയാല്‍ രണ്ടാം കോവിഡ് വ്യാപനമാകും തമിഴ്‌നാട്ടില്‍ ഉണ്ടാകുക എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യാത്രക്ക് അനുമതി നിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *