തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; മൂന്ന് ഘട്ടമായി നടത്തും

തിരുവനന്തപുരം:സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്ന് ഘട്ടമായി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തും.

ഒന്നാം ഘട്ടം ഡിസംബര്‍ എട്ടിന്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

രണ്ടാംഘട്ടം ഡിസംബര്‍ 10 ന് : കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്

മൂന്നാംഘട്ടം ഡിസംബര്‍ 14 ന്: മലപ്പുറം,  കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്

രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ വോട്ടെടുപ്പ്. ഡിസംബര്‍ 16ന് രാവിലെ 8ന് വോട്ടെണ്ണല്‍. ക്രിസ്മസിന് മുമ്ബേ പുതിയ ഭരണസമിതി അധികാരമേല്‍ക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വരും.

പത്രികാ സമര്‍പ്പണം അവസാന തീയതി നവംബര്‍ 19. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള തീയതി നവംബര്‍ 23ന്. സൂക്ഷ്മപരിശോധന നവംബര്‍ 20ന്

Leave a Reply

Your email address will not be published. Required fields are marked *