ചൈന -പാക്കിസ്ഥാന്‍ ബസ് സര്‍വീസ് നാളെ ആരംഭിക്കും ; ഇന്ത്യ പ്രതിഷേധം അറിയിച്ചു

ഇസ്‌ലാമാബാദ്: ചൈനയിലെ കഷ്ഗറില്‍നിന്ന് പാക്ക് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്കു ബസ് സര്‍വീസ് ആരംഭിക്കുന്നു. ചൈന -പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ ഭാഗമായുള്ള ബസ് സര്‍വീസ് നാളെ ആരംഭിക്കും.


പാക്ക് അധിനിവേശ കശ്മീരിലൂടെ ബസ് സര്‍വീസ് നടത്തുന്നതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. എന്നാല്‍, ഇന്ത്യയുടെ പ്രതിഷേധം തള്ളിക്കളയുന്നതായി പാക്ക് വിദേശകാര്യ ഓഫിസ് അറിയിച്ചു. സിപിഇസി ബസ് സര്‍വീസ് ഇന്ത്യ -ചൈന ബന്ധത്തെ ബാധിക്കില്ലെന്നു ചൈനയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
ചൈനയിലെ സിന്‍ജിയാങ് ഉയിഗുര്‍ സ്വതന്ത്രഭരണ പ്രദേശവും പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗദര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 5000 കോടി ഡോളറിന്റെ സിപിഇസി പദ്ധതി 2015ലാണ് ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *