ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ച പ്രതികളെ പൊലീസ് പിടികൂടുമെന്നു സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടുമെന്നു സ്വാമി സന്ദീപാനന്ദഗിരി. കൃത്യമായി ഗൃഹപാഠം ചെയ്തു നടത്തിയ കുറ്റകൃത്യമായതിനാല്‍ പ്രതികളിലേക്ക് എത്താന്‍ കൂടുതല്‍ സമയം എടുക്കുമെന്നു പൊലീസ് അറിയിച്ചതായും സ്വാമി പറഞ്ഞു.

കുണ്ടമണ്‍കടവിലെ സാളഗ്രാമം ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ച കേസ് ആറാംദിവസത്തിലേക്കു കടക്കുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പൊലീസിനു കഴിയാത്ത സാഹചര്യത്തിലാണു സ്വാമിയുടെ പ്രതികരണം. കുറ്റവാളികള്‍ ആസൂത്രിതമായാണ് ഇതു നടപ്പിലാക്കിയത്. ഇപ്പോള്‍ ഏഴുസംഘമായി തിരിഞ്ഞാണു പൊലീസ് അന്വേഷണം നടത്തുന്നത്. സംഘപരിവാര്‍ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന നിലപാട് സന്ദീപാനന്ദഗിരി ആവര്‍ത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *