സംവരണ പ്രക്ഷോഭം ഗൂഢാലോചന : ബി.ജെ.പി

തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളുടെ സംവരണ പേരില്‍ നടക്കുന്ന പ്രക്ഷോഭം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള  തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളുടെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.

മുന്നാക്ക സംവരണത്തിനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നത്. പിണറായി വിജയനോട് അടുപ്പമുള്ള കാന്തപുരവും ഇടതുമുന്നണിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എല്ലും ഒരു മുന്നണിയിലുമില്ലാത്ത തീവ്രവാദ സംഘടനകളും കുഞ്ഞാലിക്കുട്ടിക്ക് പിന്നില്‍ അണിനിരക്കുന്നതില്‍ അസ്വാഭാവികതയുണ്ട്. ഇതില്‍ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *