ഏഴ് ജില്ലകളിലെ കളക്ടര്‍മാരും ഒരു സമുദായത്തില്‍പ്പെട്ടവര്‍: പി.സി. ജോര്‍ജ്ജ്

കോട്ടയം: മുസ്ലിം സമുദായത്തിനെതിരെ നുണ കലര്‍ത്തിയ വിദ്വേഷ പ്രചാരണവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്ജ്. സംസ്ഥാന സര്‍ക്കാരിലെ ഉന്നത തസ്തികകള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ തട്ടിയെടുക്കുകയാണെന്നാണ് എം.എല്‍.എ പറയുന്നത്. സംസ്ഥാനത്തെ 14 ജിലകളില്‍ ഏഴിലും ഒരു സമുദായത്തിലെ കളക്ടര്‍മാരാണെന്ന വസ്തുതാ വിരുദ്ധമായ പരാമര്‍ശവും പി.സി. ജോര്‍ജ്ജ് നടത്തിയിട്ടുണ്ട്.

സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ്​ ഈരാറ്റുപേട്ട അരുവിത്തുറയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജ്ജ് ഇത്തരത്തിലെ പരാമര്‍ശം നടത്തിയത്.

‘സംസ്ഥാനത്തെ ഏഴ് കളക്ടര്‍മാര്‍ ഒരു സമുദായത്തില്‍ പെട്ടവരായത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. മന്ത്രി കെ.ടി. ജലീലിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം മുസ്ലീംകളാണ്. മറ്റു മതത്തില്‍പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥനെപ്പോലും വകുപ്പില്‍ കാണാനാകില്ല.’-പി.സി ജോര്‍ജ്ജ് പറയുന്നു. സംസ്ഥാനത്ത് നിലവില്‍ നാല് കളക്ടര്‍മാര്‍ മാത്രമാണ് മുസ്ലിം സമുദായത്തില്‍ പെട്ടവരായിട്ടുള്ളത്.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പദവി തീരുമാനിക്കുന്ന സമയത്ത് ബി .ഇക്ബാലിന്റെ പേരാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിച്ചതെന്നും ഒടുവില്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാന്‍സിലറാക്കിയതെന്നും പി.സി ജോര്‍ജ് പ്രസംഗത്തിനിടെ പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ നാല് കളക്ടര്‍മാര്‍ മാത്രമാണ് മുസ്ലിം സമുദായത്തില്‍ പെട്ടവരായിട്ടുള്ളത്.

കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലാണ് മുസ്ലീം നാമധാരികളായ കളക്ടര്‍മാരുള്ളത്. വസ്തുത ഇതായിരിക്കെയാണ് ഏഴ് ജില്ലകളില്‍ മുസ്ലിം സമുഷായത്തില്‍പ്പെട്ട കളക്ടര്‍മാരുണ്ടെന്ന എം.എല്‍.എയുടെ ഈ പരാമര്‍ശം. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലാണ് മുസ്ലീം നാമധാരികളായ കളക്ടര്‍മാരുള്ളത്. മന്ത്രി കെ.ടി ജലീല്‍ കൈകാര്യം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിലാകട്ടെ, 90 ശതമാനത്തോളം പേരും മുസ്ലീം ഇതര മതസ്ഥരാണെന്നുള്ളതും വസ്തുതയാണ്.

Leave a Reply

Your email address will not be published. Required fields are marked *