സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറില്‍ 54339 സാമ്ബിളുകള്‍ പരിശോധിച്ചു. 8474 പേര്‍ ഇന്ന് രോഗമുക്തരായി.

കോവിഡ് ബാധിച്ച്‌ ഇന്ന് 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 91,784 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചതില്‍ 6037 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 734 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 81 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.

Leave a Reply

Your email address will not be published. Required fields are marked *