ലീഗുമായി തല്കാലം ഒരുമിക്കുന്നില്ല : വെള്ളാപ്പള്ളി

ആലപ്പുഴ : സര്‍ക്കാരിനെതിരെ മുന്നാക്കസംവരണ പ്രക്ഷോഭത്തില്‍ മുസ്‍ലിംസംഘടനകളുമായി ചേര്‍ന്ന് തത്കാലം പ്രവര്‍ത്തിക്കുന്നില്ലെന്നു വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍.

ഒരുമിച്ചുള്ളൊരു പ്രേക്ഷോഭത്തിന് വേണ്ടി മുസ്ലിം സംഘടനകളോ, നേതാക്കളോ തന്നെ വിളിച്ചിട്ടില്ല എന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സംവരണവിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസനും നിലപാട്‌ വ്യക്തമാക്കാത്തതില്‍ അമര്‍ഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒപ്പം ഈ അടുത്തിടെ പല കാര്യങ്ങളിലും ലീഗ് എടുത്ത നിലപാടുകളോട് യോചിപ്പില്ല എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *