കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ​ ബോണസ് ഉടന്‍ വിതരണം ചെയ്യുമെന്ന്​ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: 30 ലക്ഷം ജീവനക്കാര്‍ക്ക്​ ബോണസ്​ വിതരണം ചെയ്യുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. ഇതിനായി 3,737 കോടി രൂപ മാറ്റിവെച്ചുവെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവ്​ദേക്കര്‍ അറിയിച്ചു. നോണ്‍ ഗസ്​റ്റഡ്​ തസ്തികയിലുള്ള ജീവനക്കാര്‍ക്കാണ്​ ബോണസ്​ നല്‍കുക.

ബോണസ്​ നല്‍കുന്നതിലൂടെ രാജ്യത്തെ ഉപഭോഗം ഇനിയും വര്‍ധിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ കേന്ദ്രമന്ത്രി പറഞ്ഞു. ഒറ്റത്തവണയായി നേരിട്ട്​ ബാങ്ക്​ അക്കൗണ്ടുകളിലേക്കാവും പണം നല്‍കുക. വിജയദശമിക്ക്​ മുമ്ബ്​ പണം അക്കൗണ്ടുകളിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്​തമാക്കി.

ഒക്​ടോബര്‍ 12ന്​ സമ്ബദ്​വ്യവസ്ഥയുടെ ഉണര്‍വിനായി ധനമന്ത്രി നിര്‍മല സീതാരാമന്‍ 73,000 കോടിയുടെ രണ്ട്​ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. എല്‍.ടി.സി കാഷ്​ വൗച്ചറും ഉത്സവകാലത്തേക്കുള്ള പ്രത്യേക അഡ്വാന്‍സും പൊതുമേഖല ജീവനക്കാര്‍ക്ക്​ നല്‍കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *